Friday, May 9, 2008

കയറ്റിറക്കങ്ങള്‍

കോണിപ്പടി കയറിവരുന്ന
ശബ്ദങ്ങളൊക്കെ
എന്നെത്തിരക്കിയാണെന്നാണ്‌
വിചാരം.
കോണിപ്പടിക്കു മുകളില്‍
ഞാന്‍ മാത്രമല്ലേ ഉള്ളൂ.

കോണിപ്പടി കയറിവരുന്ന
ശബ്ദങ്ങളൊക്കെ
(തീര്‍ച്ചയായും
കാലടികളല്ല)
എവിടെപ്പോകുന്നു?

കോണിപ്പടി
കയറിയാലെത്തുക
കോണിപ്പടി
കയറിയെത്തുക
എന്റെ അസാന്നിധ്യത്തിലേക്കാണ്‌ എന്നോ

എനിക്കുതാഴെ കോണിപ്പടികള്‍ ഇല്ല
എന്നും വരുമോ?

5 comments:

ഭൂമിപുത്രി said...

കേട്ടതൊന്നും
ശബ്ദമല്ലായിരുന്നു എന്നും..

Unknown said...

കേട്ടതൊന്നും അപ്പാടെ വിശ്വസിക്കരുത് .

prathap joseph said...

കോണിപ്പടി ഇറങ്ങിയാല്‍ പുഷ്പ തിയറ്ററിലെത്താം .കമ്പിപ്പടം കാണാം .

vadavosky said...

ഇതേ പോലെ കവിതകള്‍ എല്ലാവരും എഴുതും ലതീഷ്‌.
നിരാശപ്പെടുത്തി

Latheesh Mohan said...

ഭൂമീപുത്രി, അനൂപ്: നന്ദി
വിമതം: എഴുതിവയ്ക്കുന്നതിന്റെ ഗുണം ഇതാണ്. ഓര്‍മകള്‍ക്ക് ഉപകരിക്കും ;)
വഡവോസ്കി: :( ശരിയാണ്. എന്തെങ്കിലും ചെയ്യണം.