Friday, January 2, 2009

മുറിച്ചു കടക്കുമ്പോള്‍

അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഇരുട്ടല്ലാതെ ഒന്നുമില്ലാത്ത, ഒരു ശരീരത്തിലാണ്‌ നമ്മളെല്ലാവരും ഉണര്‍ച്ചയിലാണെന്നു ഭാവിച്ച്‌ ഉറങ്ങുകയും ഇടയ്ക്കിടെ ദുസ്വപ്നങ്ങള്‍ കാണുകയും ചെയ്തത്‌ എന്ന്‌ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട്‌ ഒരാള്‍ പ്രവേശിക്കുമ്പോള്‍, വെളിച്ചമുണ്ടായിട്ടും ഒന്നുമില്ല എന്നു പറയുന്നോ, ഭ്രാന്ത്‌ എന്നു വീണ്ടും പുറത്തേക്കു തന്നെ നോക്കി നമ്മളിരിക്കുകയാണെങ്കില്‍, 'അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഇരുട്ടല്ലാതെ ഒന്നുമില്ലാത്ത ഈ ശരീരം' എന്ന രൂപകത്തിന്‌ സംഭവിക്കാവുന്ന വിധിവൈപരീത്യത്തെക്കുറിച്ചോര്‍ത്ത്‌ ഈ എഴുത്ത്‌ ഇവിടെ അവസാനിപ്പിച്ചോലോ എന്ന്‌ നൂറു തവണ ആലോചിച്ചിരുന്നു എന്ന്‌, ഇന്നലെ രാവിലെ റോഡു മുറിച്ചു കടക്കാന്‍ നില്‍ക്കുമ്പോള്‍ കൈ വെള്ളയില്‍ ഈ കുറിപ്പ്‌ ബലമായി വെച്ചു തന്നിട്ടു പോയ ആള്‍ പറഞ്ഞത്‌ ഇപ്പോഴും ചെറുതായി ഓര്‍മയുണ്ട്‌

അങ്ങനെയൊരു കുറിപ്പ്‌ ഈ കൈവെള്ളയില്‍ തന്നെ വെച്ചുതരേണ്ട കാരണത്തെക്കുറിച്ച്‌ ആലോചിച്ചാലോചിച്ച്‌ ഓര്‍മ പിഞ്ചിപ്പിഞ്ചി ഇന്നലെ രാവിലെ റോഡു മുറിച്ചു കടക്കാന്‍ നിന്നിരുന്നുവോ എന്നതിനെക്കുറിച്ചു തന്നെ സംശയം വന്നപ്പോള്‍,

ഹാ വിടളിയാ
എത്ര റോഡുകള്‍ എത്ര കുറിപ്പുകള്‍
വഴിയരികലെത്രയോ ഭ്രാന്തന്‍മാര്‍

എന്നുറപ്പിച്ച്‌ തിരിച്ചു കയറുമ്പോള്‍ പടിവാതില്‍ക്കല്‍ നിന്ന്‌ ഒരാള്‍
'എന്റെ കുറിപ്പ്‌ തിരിച്ചുതിരിക' എന്ന്‌ കൈനീട്ടുന്നു

4 comments:

Kuzhur Wilson said...

ഞാന്‍ പിന്നെയും നീയായി എന്നോ, നീ പിന്നെയും ഞാനായി എന്നോ എഴുതേണ്ടത് ?

ഇആര്‍സി - (ERC) said...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

ഹാരിസ് said...

അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഇരുട്ടല്ലാതെ ഒന്നുമില്ലാത്ത, ഒരു ശരീരത്തിലാണ്‌ നമ്മളെല്ലാവരും ഉണര്‍ച്ചയിലാണെന്നു ഭാവിച്ച്‌ ഉറങ്ങുകയും ഇടയ്ക്കിടെ ദുസ്വപ്നങ്ങള്‍ കാണുകയും ചെയ്തത്‌ .....

Mahi said...

'എന്റെ കുറിപ്പ്‌ തിരിച്ചുതിരിക'